വലിമൈയ്ക്ക് ശേഷം അജിത്തും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന എ കെ 61 ല്‍ നായികയായെത്തുന്നത് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ 61-ാം ചിത്രമാണിത്.
ചിത്രത്തിന്റെ സെറ്റിലേക്ക് മഞ്ജു അടുത്ത ദിവസങ്ങളില്‍ തന്നെ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയ്ഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിടുന്നത്.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ അജിത്തിന്റെ ജോഡിയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. സിനിമാചിത്രീകണത്തിനായി ചെന്നൈ മൗണ്ട് റോഡിന്റെ വലിയൊരു സെറ്റ് തന്നെ ഹൈദരബാദില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നാണ് സൂചന. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.