കേരളക്കരയുടെ മനസ് കയ്യിലെടുത്ത അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹ്‌യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഭൂമിയിലെ ഏറ്റവും ശക്തമായത് നീതിയാണ്’ എന്ന ടാഗ് ലൈനും പോസ്റ്ററിലുണ്ട്. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിട്ടുണ്ട് എന്നും തിരക്കഥയും ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെന്നും സാജിദ് യഹിയ പറഞ്ഞു. എം ബാദുഷയാണ് ചിത്രം നിർമിക്കുന്നത്.

പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി അസൈൻ ചെയ്തിട്ടുണ്ട്. അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും.

2018′ പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തിനെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങൾ. സിനിമയുമായി ബന്ധപ്പെട്ട് അപഡേറ്റുകൾ ഉടൻ ഉണ്ടാകും, സാജിദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *