4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടി. മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമാണ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടിയത്. മലയാളികളായ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ എന്നിവര്‍ക്ക് പുറമെ ആരോഗ്യ രാജീവ് ആണ് പുരുഷ റിലേ ടീമിലുണ്ടായിരുന്നത്.ഹീറ്റ്സിന്റെ രണ്ടാം റൗണ്ടില്‍ അമേരിക്കക്ക് (2:59.95) പിന്നില്‍ 3:3.23 രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയതാണ് ഇന്ത്യൻ പുരുഷ റിലേ ടീം പാരീസ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. മൂന്ന് ഹീറ്റ്സുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കായിരുന്നു ഒളിംപിക്സ് യോഗ്യത ഉണ്ടായിരുന്നത്.ലോക അത്ലറ്റിക് റിലേയിലെ ഹീറ്റ്സിന്റെ രണ്ടാം റൗണ്ടില്‍ രണ്ടാമത് എത്തിയാണ് ഇന്ത്യൻ പുരുഷ ടീം ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. വനിതകളില്‍ രൂപാല്‍ ചൗധരി, എം ആര് പൂവമ്മ, ജ്യോതിക ശ്രി ദണ്ഡി, ശുഭ വെങ്കടേശന് എന്നിവരടങ്ങിയ സംഘമാണ് ഒളിംപിക്സ് യോഗ്യത നേടിയത്. ഹീറ്റ്സില്‍ ജമൈക്കക്ക്(3:28.54) പിന്നില്‍ 3:29.35 മിനിറ്റില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ വനിതാ സംഘം പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്തത്. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11വരെ പാരീസിലാണ് ഒളിംപിക്സ്.റിലേയിലെ പുരുഷ-വനിതാ ടീമുകള്‍ യോഗ്യത ഉറപ്പാക്കിയതോടെ പാരീസ് ഒളിംപിക്സിന് ടിക്കറ്റെടുത്ത ഇന്ത്യൻ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ എണ്ണം 19 ആയി. ജാവലിനിലെ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്ര അടക്കമാണിത്. ഓഗസ്റ്റ് ഒന്നു മുതലാണ് പാരീസ് ഒളിംപിക്സിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ തുടങ്ങുക.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020