ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. സിപിഎം നേതാവുമായ എ രാജ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. ജഡ്ജിമാരായ എ.അമാനത്തുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.രാജ പരിവർത്തിത ക്രിസ്ത്യാനിയാണെന്നും പട്ടികജാതി സംവരണം അവകാശപ്പെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ദേവികുളത്തെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. രാജയുടെ ജാതി സർട്ടിഫിക്കറ്റിന്റെ നിയമസാധുത അടക്കം വിഷയങ്ങളിൽ സുപ്രീംകോടതി വിശദമായ വാദം കേട്ടിരുന്നു. രാജയ്ക്ക് ഉപാധികളോടെ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുമതി നൽകി സുപ്രീംകോടതി 2023 ഏപ്രിലിൽ ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *