കണ്ണൂര്‍ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി സുധീര്‍ തോമസ് പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവില്‍ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യര്‍ കൂടിയായ സുധീര്‍ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
തട്ടിപ്പ് നടത്തിയ കോണ്‍ഗ്രസ് കച്ചേരിക്കടവ് വാര്‍ഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീര്‍ തോമസും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് സ്വര്‍ണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.