പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത മോക്ഡ്രില്‍ നാളെ നടക്കും. അതീവ പ്രശ്നബാധിത മേഖലകളെ മൂന്നായി തരം തിരിച്ചാണ് മോക്ഡ്രില്‍. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരം മോക്ഡ്രില്‍ നടക്കും.മോക്ഡ്രില്ലിന് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറി മാര്‍ക്ക് നിര്‍ദേഷംനല്‍കി.

രാജ്യത്തെ 259 ഇടങ്ങളിലാണ് നാളെ മോക്ഡ്രില്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 244 ജില്ലകള്‍ കേന്ദ്രീകരിച്ചും മോക്ഡ്രില്‍ നടക്കും.
അതീവ പ്രശ്നബാധിത മേഖലകളെ മൂന്ന് സോണുകള്‍ ആയി തിരിച്ചാണ് മോക്ഡ്രില്‍. മെട്രോ സിറ്റികള്‍, പ്രതിരോധ മേഖലകള്‍ , എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വയം രക്ഷാ പ്രവര്‍ത്തനങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചായിരിക്കും മോക്ഡ്രില്‍ നടക്കുക.വിവിധ ക്യാമ്പസുകളിലും പ്രത്യേക മോക്ഡ്രില്‍ നടത്തിയേക്കും.അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിക്കും. സ്വയം രക്ഷ ക്രമീകരണങ്ങളും ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളും സേന വൃത്തങ്ങള്‍ പരിശീലിപ്പിക്കും.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.യോഗത്തില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയടക്കം മുഴുവന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു. ദേശീയ ദുരന്ത നിവാരണ സേന, അഗ്നി രക്ഷ സേന, റെയില്‍വേ, ബോംബ് സ്‌ക്കോട് തുടങ്ങിയ സുരക്ഷാ സേനയുടെ നേത്വത്തിലായയിരിക്കും മോക്ഡ്രില്‍. ജമ്മു കാശ്മീരിലും ദില്ലി യിലും ഇതിനോടകം മോക്ഡ്രില്‍ ആരംഭിച്ചിട്ടുണ്ട്. മോക്ഡ്രില്ലിന് ആവശ്യമായ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേഷംനല്‍കിയിട്ടുണ്ട്.

യുദ്ധം, മിസൈല്‍ ആക്രമണം, വ്യോമാക്രണം എന്നിവ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന് പരീക്ഷിക്കുന്നതിനായി ലക്ഷ്യമിട്ട് നടത്തുന്ന തയ്യാറെടുപ്പാണ് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുനസൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. വ്യോമ പരിശോധന സൈറണുകള്‍ പ്രവര്‍ത്തിപ്പിക്കുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക, സാധാരണക്കാരായ ജനങ്ങളെ അഭയം തേടുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശീലിക്കുക, അടിയന്തരമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ തത്സമയം എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ജനങ്ങള്‍ക്കിടയിലെ പരിഭ്രാന്തി കുറയ്ക്കുക, ആശയക്കുഴപ്പം ഒഴിവാക്കുക, അവബോധവും സന്നദ്ധതയും വര്‍ധിപ്പിച്ച് ജീവന്‍ രക്ഷിക്കുക എന്നിവയാണ് മോക് ഡ്രില്ലുകളുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *