സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കേരളത്തില്‍ മാത്രം നിലവില്‍ 1679 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ലക്ഷണങ്ങളുമായി എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്. ആശുപത്രികള്‍ക്കാണ് ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

പുതിയ നാല് വകഭേദങ്ങളെന്നാണ് കൊവിഡ് വ്യാപനത്തിന് കാരണം എന്നാണ് പുതിയ റിപ്പോര്‍ട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓക്‌സിജന്‍, ബെഡുകള്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *