മലയാളി സംവിധായകന്‍ കിരണ്‍ രാജ് സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനസ്സു നിറക്കുന്ന പ്രഖ്യാപനവുമായി രംഗത്ത്. സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ എന്‍.ജി.ഓകള്‍ക്ക് നല്‍കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ നിര്‍മാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചാര്‍ലിയുടെ പേരിലായിരിക്കും ഈ തുക നല്‍കുക. 777 ചാര്‍ലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി. അതിരുകളില്ലാത്ത സ്നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് രക്ഷിത് ഷെട്ടി പറഞ്ഞു. ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാദ്ധ്യമാക്കാന്‍ ഒപ്പം നിന്ന ഓരോ വ്യക്തിക്കുമായി വീതിച്ചു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ധര്‍മ എന്ന യുവാവിന്റെയും ചാര്‍ലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയാണ് 777 ചാര്‍ലി ചിത്രം പറയുന്നത്. നായപ്രേമിയല്ലാത്തവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. മലയാളിയായ കിരണ്‍ രാജ്. കെ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളിയായ നോബിളായിരുന്നു സംഗീത സംവിധാനം. പരംവാ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. രാജ് ബി. ഷെട്ടി, ബോബി സിംഹ, സംഗീത ശൃംഗേരി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *