കാലാവധി നീട്ടി

തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നത്തിനുള്ള ദര്‍ഘാസ് കാലാവധി 10 ദിവസം നീട്ടി. ദര്‍ഘാസ് ഫോമുകള്‍ ആഗസ്റ്റ് 16 ന് വൈകിട്ട് 3.30 വരെ ലഭിക്കും. ദര്‍ഘാസ് ആഗസ്റ്റ് 17 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോണ്‍: 04862 222630

കള്ള്ഷാപ്പ് ലേലം

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല റേഞ്ചിലെ 7-ആം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 7 കള്ളുഷാപ്പുകളുടെ 2023-2026-ലെ തുടര്‍ന്നുള്ള കാലയളവിലേക്കുള്ള വില്‍പ്പന ഓണ്‍ലൈന്‍ ആയി നടത്തുന്നു . കള്ളുഷാപ്പ് വില്‍പ്പനയില്‍ ഓണ്‍ലൈനായി പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ https://etoddy.keralaexcise.gov.in/home എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വെബ് സൈറ്റ് ആഗസ്റ്റ് 13 വരെ ഓപ്പണായിരിക്കും. കള്ള് ഷാപ്പുകളുടെ വില്‍പ്പന നടത്തുന്നതിലേക്കായുള്ള അപേക്ഷ വെബ്‌സൈറ്റ് മുഖാന്തിരം ആഗസ്റ്റ് 19നും ആഗസ്റ്റ് 21 നുമിടയില്‍ ഓണലൈനായി സമര്‍പ്പിക്കണം.ഗ്രൂപ്പ് കള്ളുഷാപ്പുകളുടെ വില്‍പ്പന ആഗസ്റ്റ് 23-ല്‍ ഓണ്‍ലൈന്‍ ആയി നടത്തും.
വില്‍പ്പനയില്‍ ഉള്‍പ്പെടുത്തിയ കള്ളുഷാപ്പുകളുടെ ഷോപ്പ് നമ്പര്‍, ഗ്രൂപ്പ് നമ്പര്‍, ഷോപ്പിന്റെ പേര്, റേഞ്ചിന്റെ പേര് വാര്‍ഷിക വാടകത്തുക , വില്‍പ്പനയില്‍ പങ്കടുക്കുന്നതിനുള്ള യോഗ്യത, അനുബന്ധ രേഖകള്‍ എന്നിവ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ആഫീസില്‍ നിന്നും ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ആഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ :04862222493

താല്‍ക്കാലിക ഒഴിവ്

അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
എംബിബിഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 9 2.30 മണിക്ക് അറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റ, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി ഹാജരാകേണ്ടതാണ്.
ഫോണ്‍ :8547622501

പ്രവാസി വനിതാ സൗജന്യ സംരംഭകത്വ നോര്‍ക്ക ശില്‍പശാല: രജിസ്‌ട്രേഷന്‍ തുടങ്ങി

പ്രവാസി വനിതകള്‍ക്കായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ ബി എഫ് സി ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശില്‍പശാല സെപ്റ്റംബറില്‍ എറണാകുളത്ത് നടക്കും. കളമശ്ശേരി കീഡ് ക്യാമ്പസില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ആഗസ്റ്റ് 20 നു മുന്‍പായി ഇമെയില്‍/ ഫോണ്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഫോണ്‍: 0471-2770534/ +91-8592958677 ) ഇ -മെയില്‍:nbfc.coordinator@gmail.com
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി വനിതകള്‍ക്ക് ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭക പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്‌സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് ശില്‍പശാല. സംസ്ഥാനത്ത് പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *