വെട്ടൂര്‍: പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക പീഡനത്തിനിരയായി. കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. നിലവില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനില്‍ നിന്ന് പെണ്‍കുട്ടി ലൈംഗിക ചൂഷണം നേരിടുന്നത്. നിലവില്‍ ഇയാള്‍ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
മലയാലപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഏഴ് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് പെരുനാട് പൊലീസിന് കൈമാറും.
സഹപാഠികളോടാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പറഞ്ഞത്. ഇത് പിന്നീട് സിഡബ്ലിയുസി വഴി പൊലീസില്‍ എത്തുകയായിരുന്നു.
