കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ‘കുറുപ്പ്’.ദുല്‍ഖര്‍ നായകനായ ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മമ്മൂട്ടി പങ്കുവെച്ചത് സോഷ്യല്‍മീഡിയ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.
ദുല്‍ഖര്‍ നായകനാകുന്ന ഒരു ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി ഷെയര്‍ ചെയ്തത്.ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. മമ്മൂട്ടിയുടെ ഫോൺ അടിച്ചുമാറ്റി ദുൽഖർ ഷെയർ ചെയ്തതാണെന്നായിരുന്നു ട്രോൾ.
ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കഥ പങ്കുവെക്കുകയാണ് ഇപ്പോള്‍ ദുല്‍ഖര്‍.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളൊക്കെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഞാന്‍ വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി ഷെയര്‍ ചെയ്തതാണെന്ന തരത്തിലുള്ള ട്രോള്‍ എല്ലാം കണ്ടിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.എന്റെ വീട്ടില്‍ തന്നെ, സ്വന്തം വാപ്പിച്ചിയോട്, പ്ലീസ്, ഈ പടമെങ്കിലും എനിക്ക് വേണ്ടി എന്ന് പറഞ്ഞ് ഫോണ്‍ എടുത്ത് ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്തത്. ട്രോള്‍ എല്ലാം കറക്ടായിരുന്നു, ദുല്‍ഖര്‍ പറയുന്നു.

ഞാന്‍ സാധാരണ ആരോടും ട്രെയിലര്‍ ഷെയര്‍ ചെയ്യാനൊന്നും റിക്വസ്റ്റ് ചെയ്യാത്ത ആളാണ്. പൊതുവെ എന്റെ സിനിമകള്‍ ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് പ്രൊമോട്ട് ചെയ്യാറ്. പക്ഷേ ഇതൊരു വലിയ സിനിമയും കൊവിഡ് പോലുള്ള ഈ സാഹചര്യത്തിന് ശേഷം വരുന്ന ആദ്യ സിനിമയും ആയതുകൊണ്ട് ഞാന്‍ മാക്‌സിമം ആളുകളോട് നിങ്ങള്‍ എല്ലാവരും ഷെയര്‍ ചെയ്യണമെന്ന് റിക്വസ്റ്റ് ചെയ്തിരുന്നു.

അതേസമയം മരക്കാറിന്‍റെ ഒടിടി റിലീസിനെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖറിന്‍റെ പ്രതികരണം ഇങ്ങനെ വലിയ സിനിമകള്‍ ഒടിടിയില്‍ കൊടുക്കണമെന്ന് ആര്‍ക്കും ആഗ്രഹം കാണില്ല. പക്ഷേ രണ്ട് കൊല്ലത്തോളം ഹോള്‍ഡ് ചെയ്യുമ്പോള്‍, റിട്ടേണുകള്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ എല്ലാ വഴികളും അന്വേഷിച്ചേ പറ്റൂ. വലിയ സിനിമകള്‍ ഒരു ചെറിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ പറ്റുന്നവയല്ല”, ദുല്‍ഖര്‍ പറഞ്ഞു. ഈ മാസം 12നാണ് ചിത്രത്തിന്‍റെ റിലീസ്. കേരളത്തിലെ 450 സ്ക്രീനുകളിലാണ് ചിത്രം എത്തുക. അഡ്വാന്‍സ് ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *