പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പൊലീസ് റെയ്ഡ്. സിഐ ആദം ഖാന്റെ നേതൃത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ബുധനാഴ്ച പുര്‍ച്ചെ നടന്ന നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് പൊലീസ് നടപടി.

കോണ്‍ഗ്രസ് നേതാക്കളുടെ റൂമിലെത്തിയ പണം പുറത്തേക്ക് പോയി എന്നാണ് ബിജെപി ആരോപണം. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ബിജെപിയും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് ശേഖരണത്തിനായി ഹോട്ടലില്‍ നടപടികള്‍ ആരംഭിച്ചു.

ഇതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വിവാദം കത്തുകയാണ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിന്ദു കൃഷ്ണയുടെ മുറിയില്‍ പരിശോധന നടത്തിയ പൊലീസ് ഷാനിമോള്‍ ഉസ്മാന്റെ മുറിയിലെത്തിയപ്പോള്‍ അവര്‍ മുറി തുറക്കാന്‍ താമസിച്ചുവെന്നാണ് സിപിഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഷാനിമോള്‍.

Leave a Reply

Your email address will not be published. Required fields are marked *