ബ്രോ ഡാഡിയുടെ സെറ്റിലേക്ക് വന്ന റാണയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. സാമൂഹിക മാധ്യമത്തിലൂടെ പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചത്.
ബ്രോ ഡാഡിയുടെ സെറ്റിൽ വെച്ച് ഡാനിയൽ ശേഖർ കോശി കുര്യനെ കാണാനെത്തിയപ്പോൾ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിലാണ് തെലുങ്ക് പതിപ്പായ ഭീംല നായിക്കിൽ റാണയെത്തുന്നത്. പവൻ കല്യാണാണ് ഭീംല നായിക് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. നിത്യാ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.
ലൂസിഫറിന് ശേഷം മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഉണ്ണി മുകുന്ദൻ, മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.