അജിത്കുമാർ ചിത്രം ‘വാലിമൈ’ റിലീസ് ഔദ്യോഗികമായി മാറ്റിവച്ചു.ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് കോവിഡ് സാഹചര്യം മൂലം മാറ്റിവച്ചത്.അജിത് കുമാറിന്റെ തമിഴ് ചിത്രം ഈ പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.
നിർമ്മാതാവ് ബോണി കപൂറിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ വാലിമൈ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് ആരാധകരെ അറിയിക്കുകയും വാക്സിനേഷൻ എടുക്കാൻ ആരാധകർക്ക് സന്ദേശം നൽകുകയും ചെയ്തു. “പ്രേക്ഷകരും ആരാധകരുമാണ് ഞങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം. പ്രയാസകരമായ സമയങ്ങളിൽ അവരുടെ നിരുപാധികമായ പിന്തുണയും സ്നേഹവും, പ്രയാസങ്ങളെ അഭിമുഖീകരിക്കാനും ഞങ്ങളുടെ സ്വപ്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാനുമുള്ള സുപ്രധാന പ്രതീക്ഷകൾ ഞങ്ങളിൽ പകർന്നു. ഓരോ നിമിഷവും ഞങ്ങൾ ആഗ്രഹിച്ചത് അവരെ സിനിമാ ഹാളുകളിൽ സന്തോഷത്തോടെ കാണണമെന്നായിരുന്നു,” അദ്ദേഹം പറഞ്ഞു.
തെലുങ്കില്‍ നിന്ന് രാജമൗലിയുടെ ആര്‍ആര്‍ആര്‍, പ്രഭാസിന്‍റെ ബഹുഭാഷാ ചിത്രം രാധെ ശ്യാം എന്നിവയാണ് ഇതിനു മുന്‍പ് റിലീസ് മാറ്റിവച്ച പ്രധാന ചിത്രങ്ങള്‍.