എച്ച്എംപിവിയില്‍ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മുന്‍പ് പല പരിശോധനകളിലും കേരളത്തില്‍ ഈ രോഗം സ്ഥിരീകരിച്ചതാണെന്നും ജനിതകമാറ്റം സംഭവിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
”2001 മുതല്‍ ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.ജനിതകമാറ്റം സംഭവിച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ടതുള്ളൂ.അല്ലാത്തപക്ഷം പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ല.”-മന്ത്രി പറഞ്ഞു.
ആദ്യമായാണ് രോഗം ഇന്ത്യയില്‍ എന്ന റിപ്പോര്‍ട്ടുകളില്‍ അടിസ്ഥാനമില്ല.മുന്‍പ് രോഗം സ്ഥിരീകരിച്ചതെല്ലാം ആഭ്യന്തരമായി നടത്തിയ പരിശോധനകളിലാണ്.ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സപ്പോര്‍ട്ടീവ് ട്രീറ്റ്‌മെന്റാണ് ഇതിനുള്ളതെന്നുംമാസ്‌ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് വിലയിരുത്തുന്നുണ്ടെന്നും സൂക്ഷമമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
”വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളില്ല.എന്നാല്‍ ജാഗ്രത ആവശ്യമുണ്ട്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് , അകാരണമായ ആശങ്ക പരത്തരുത്.സര്‍ക്കാര്‍ വൃത്തങ്ങള്‍ ശരിയായ വാര്‍ത്ത സമയാസമയം പുറത്ത് വിടുന്നുണ്ട്.” മന്ത്രി കൂട്ടിച്ചേര്‍ത്തു.