ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷ.ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ നാദിർഷ കുറിച്ചത്.നാദിർഷയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. വിഷയത്തിൽ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തു. ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

നാദിർഷ സംവിധാനം ചെയ്ത ‘കേശു ഈ വീടിന്റെ നാഥൻ’ ആണ് ദിലീപിന്റെതായി അവസാനം റിലീസായ ചിത്രം. ഉർവശിയായിരുന്നു നായിക.അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസൻ കെ.പി,ജോൺ ഡിറ്റോ (സംവിധായകൻ)രാജീവ് ആലുങ്കൽ (ഗാനരചയിതാവ്) എന്നിവരും താരത്തെ പിന്തുണച്ചും പോസ്റ്റുമായി എം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *