കരിയറിന്റെ തുടക്കത്തിൽ തനിക്കെതിരെ നടന്ന ബോഡി ഷെയ്മിംഗിനെ കുറിച്ചും ഗോസിപ്പുകളെ പറ്റിയും തുറന്നടിച്ച് നടി രവീണ ടണ്ടൻ.ശരിയാവില്ലെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം തുറന്നു പറയും. ഉദാഹരണത്തിന് ഡാൻസ്. ആ നൃത്തം ചെയ്യാൻ പറ്റില്ലെന്ന് തന്നെ പറയും. നീന്തൽ വസ്ത്രങ്ങൾ ധരിച്ച് അഭിനയിക്കാനോ ചുംബനരം​ഗങ്ങൾ ചെയ്യാനോ താത്പര്യമില്ല. സ്വയം വിലകല്പിക്കുന്ന ചില കാര്യങ്ങളുണ്ട്. വസ്ത്രത്തിൽ ഒരു ചുളിവുപോലും വരാതെ ബലാത്സം​ഗ രം​ഗത്തിൽ അഭിനയിച്ച ഒരേയൊരു നടി ചിലപ്പോൾ താനായിരിക്കുമെന്നും രവീണ ചൂണ്ടിക്കാട്ടി.
തൊണ്ണൂറുകളിൽ എന്നെ ഒരുപാട് പേരുകൾ വിളിച്ചും ശരീര ഭാഗങ്ങളെ വച്ചും കളിയാക്കിട്ടുണ്ട്. അപ്പോഴൊന്നും ഞാൻ അതൊന്നും കാര്യമാക്കി എടുത്തിരുന്നില്ല. ഇപ്പോഴുമില്ല. പക്ഷെ വളരെ മോശം പ്രവണതയാണ് അത്. ഗോസിപ്പ് മാഗസിനുകളാണ് ഏറ്റവും മോശം 90കളിലേതാണ്. സ്ത്രീകളിൽ ചിലർ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കൾ, സ്ത്രീകളെ നാണം കെടുത്തുന്നവർ, മറ്റൊരു സ്ത്രീയെ താഴെയിറക്കാൻ എന്തും ചെയ്യുന്നവർ. ഇന്നവർ വലിയ ഫെമിനിസ്റ്റുകളായി നടക്കുന്നു. അത് എപ്പോഴാണ് സംഭവിച്ചതെന്ന് ഓർത്ത് അത്ഭുതപ്പെടുകയാണ്. സ്ത്രീ ന്യൂസ് എഡിറ്റർമാർ നടന്മാരുമായി പ്രണയത്തിലാകും. താര നടൻമാർ പറയുന്നതായിരുന്നു അവരുടെ അവസാന വാക്ക്. മുൻനിര നടന് ഒരു നടിയെ ഇൻഡസ്ട്രയിൽ നിന്ന് മാറ്റണമെങ്കിൽ ആ സ്ത്രീയെ അപമാനിക്കും, അവരെ കുറിച്ചുള്ള മോശം ലേഖനങ്ങൾ മാസികകളിൽ എഴുതിപ്പിക്കും. അവരുടെ കരിയർ നശിപ്പിക്കും. ഒടുവിൽ ഇതേ മാസികയുടെ പുതിയ ലക്കങ്ങളിൽ, ‘നേരത്തെ പ്രസിദ്ധീകരിച്ച കഥ സത്യമല്ലെന്ന് തെളിഞ്ഞു’ എന്നെഴുതും. പിന്നെ ആരാണ് അത് വായിക്കുക? മുൻപ് പുറത്തിറങ്ങിയ തലക്കെട്ടുകൾ അതിനോടകം വലിയ വാർത്തയായി മാറിയിരിക്കും. രവീണ പറഞ്ഞു. ഡർ എന്ന ചിത്രത്തിലെ ചില രം​ഗങ്ങൾ ചെയ്യുന്നതിനോട് എനിക്ക് എതിർപ്പുണ്ടായിരുന്നു. ചെയ്യില്ല എന്നുതന്നെ തറപ്പിച്ചുപറഞ്ഞു. കരിഷ്മാ കപൂർ ആദ്യമായി അഭിനയിച്ച പ്രേം കൈദി എന്ന ചിത്രത്തിലെ ആ വേഷം ശരിക്ക് ‍ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത്. നായകനുമൊത്തുള്ള ഒരു രം​ഗത്തിന്റെ പേരിൽ ആ സിനിമ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. രവീണ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *