പാലക്കാട് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്തു.പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.റമ്മി കളിച്ച് മൂന്നര ലക്ഷം രൂപയും സ്വർണാഭരണങ്ങളും ഉൾപ്പെടെ നഷ്ടപ്പെട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ഇതിന്റെ മനോവിഷമത്തിലായിരുന്നു യുവാവെന്നും മറ്റുപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Home Kerala