തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിയ മുന്‍ ചെല്‍സി താരം അട്‌സുവിനെ ജീവനോടെ കണ്ടെത്തി

0

തുര്‍ക്കി ഭുകമ്പത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരമായ ഘാനയുടെ ക്രിസ്റ്റ്യൻ അട്‌സു.അട്‌സുവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് താരത്തെ ജീവനോടെ കണ്ടെത്തുകയായിരുന്നു. അട്‌സു സിറിയയില്‍ ജീവനോടെയുണ്ടെന്ന് ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.2017 മുതൽ തുടർച്ചയായ അഞ്ചു സീസണിൽ ന്യൂകാസിലിനൊപ്പം പന്തുതട്ടിയതിനൊടുവിൽ 2021ൽ സൗദി ലീഗിലെത്തിയ അറ്റ്സു തുർക്കി ഭൂകമ്പത്തിന് ​തലേന്നു രാ​ത്രിയിലും ടീമിനു വേണ്ടി ഇറങ്ങിയിരുന്നു. നിരവധി കളിക്കാരെയും ഉദ്യോഗസ്ഥരെയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി ഒസാത് തിങ്കളാഴ്ച BeIN സ്‌പോർട്‌സിനോട് പറഞ്ഞു.അട്‌സു താമസിക്കുന്ന ഹടയ്‌സ്‌പോര്‍ പ്രദേശത്തിനടുത്താണ് ഭൂകമ്പമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here