പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്. ഭൂമി തരം മാറ്റത്തിന് ഒയാസിസ് നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളി. നാല് ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഈ ഭൂമിയില്‍ കൃഷി ചെയ്യണമെന്നാണ് ആര്‍ഡിഒ നിര്‍ദേശിച്ചത്.
അനധികൃത നിര്‍മ്മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍ഡിഒ നിര്‍ദേശിച്ചു. ബ്രൂവറിയില്‍ സിപിഐയുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി.
സിപിഐയുടെ നാല് മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭായോഗമാണ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയത്. അന്ന് മന്ത്രിസഭ യോഗത്തില്‍ എതിര്‍സ്വരങ്ങള്‍ ഒന്നും ഉയര്‍ന്നില്ല. എന്നാല്‍, പാലക്കാട് സിപിഐ പ്രാദേശിക നേതൃത്വത്തില്‍നിന്നും, പിന്നീട് പ്രതിപക്ഷത്തു നിന്നും എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.