സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍.ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്‍ണു മോഹന്‍, നിര്‍മ്മാതാവ് ബാദുഷ, പിആര്‍ഒ വിപിന്‍ കുമാര്‍, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവരാണ് കൊച്ചി അമൃത ആശുപത്രിയിലെത്തി ബാലയെ കണ്ടത്. തങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് ബാലയ്ക്ക് നിഴവില്‍ മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റൽ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുകയെന്നും ബാദുഷ പറയുന്നു.ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *