രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാര്‍ട്ടി നടത്തുന്ന വിജയ സങ്കല്പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘(കർണാടക മുൻ മുഖ്യമന്ത്രി) സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും മുൻപ് പറഞ്ഞത് കൊവിഡ് വാക്സിൻ എടുക്കരുത് എന്നാണ്. വാക്സിനെടുത്താൽ കുട്ടികളുണ്ടാവില്ല എന്ന് അവർ പറഞ്ഞു. പക്ഷേ, പിന്നീട് അവർ വാക്സിൻ എടുത്തു. രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതിനു കാരണം അദ്ദേഹത്തിനു കുട്ടികളെ ഉണ്ടാക്കാനുള്ള കഴിവില്ലാത്തതിനാലാണെന്ന് എംഎൽസി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞു.’-നളിൻ കുമാർ പറഞ്ഞു.നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്ന് കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യൂണിക്കേഷൻ വിഭാഗം തലവനുമായ പ്രിയങ്ക് ഖാർഗെ ട്വീറ്റ് ചെയ്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
