ഭൂമി കുംഭകോണ കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സി ബി ഐ ചോദ്യം ചെയ്യുന്നതിനെതിരെ മകൾ രോഹിണി ആചാര്യ രംഗത്ത്. അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന് രോഹിണി മുന്നറിയിപ്പ് നൽകി. സി ബി ഐ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാൻ തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതികരണവുമായി രോഹിണി എത്തിയത്. അന്വേഷണ സംഘം തന്റെ അച്ഛനെ നിരന്തരം പീഡിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

74 കാരനായ നേതാവിന് ഇപ്പോളും 74കാരനായ നേതാവിന് ഇപ്പോഴും ഡല്‍ഹിയിലെ അധികാരക്കസേര ഇളക്കാന്‍ കഴിവുണ്ടെന്നും അവര്‍ പറഞ്ഞു

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അച്ഛനെ ചോദ്യം ചെയുന്നതിനെതിരെയാണ് രോഹിണി ശബ്ദമുയർത്തിയത്. ലാലു പ്രസാദ് യാദവിന്റെ ഭാര്യയും മുന്‍ മുഖ്യമന്ത്രിയുമായ റാബ്റി ദേവി, മക്കളായ ഹേമ, മിസ എന്നവരും ഭൂമി തട്ടിപ്പ് കേസില്‍ പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *