തൃശൂരില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ ജെയ്‌മോന്‍ ( 46) മകള്‍ ജോയന്ന (11) എന്നിവരാണ് മരിച്ചത്. ജെയ്‌മോന്റെ അമ്മ മഞ്ജു, മകന്‍ ജോയല്‍, ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കുട്ടി എന്നിവര്‍ക്ക് അപകടത്തില്‍ പരുക്ക് പറ്റിയിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *