മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വയനാട്ടിൽ ഇന്നലെയാണ് അവസാനിച്ചത്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ് കണ്ണൂർ സ്‌ക്വാഡിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് കണ്ണൂർ സ്‌ക്വാഡ് കേരളത്തിൽ വിതരണം ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു.ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, മേക്കപ്പ് റോണെക്‌സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ,ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, എസ് ജോർജ് ആണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Leave a Reply

Your email address will not be published. Required fields are marked *