അരിക്കൊമ്പന്റെ പ്രശ്‌നം കോടതിയുടെ പരിഹരിക്കാനാണ് ശ്രമമെന്നും കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് സർക്കാരിന് യാതൊരു നിർബന്ധവും ഇല്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി.
അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.സമീപിയ്ക്കാൻ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും.

ഒരു കാരണവശാലും കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരാൻ സമ്മതിക്കില്ലെന്ന പൊതു വികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. ജനവാസ മേഖലയായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ ഇറക്കിവിട്ടാൽ വലിയ പ്രത്യാഘാതകളായിരിക്കും സംഭവിക്കുകയെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയെ സമീപിക്കാൻ നിയമ വിദഗ്ദ്ധരുടെ സംഘം രൂപീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *