ലോകം മുന്നോട്ട് പോകുമ്പോൾ ഇന്ത്യ അതിവേഗം പിറകോട് പോകുകയാണെന്ന് കെ ടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ വിമർശനമുന്നയിച്ചത് .800 വര്‍ഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാന്‍ മുഗള്‍ കാലമുള്‍പ്പെടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാന്‍ മുഖ്യധാരാ മതേതര പാര്‍ട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നതെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു

ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട, സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കില്ലെന്നും ജലീൽ കുറിപ്പിലൂടെ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഭീകരവാദി’ എന്ന് അലറി വിളിച്ച് പേടിപ്പിക്കേണ്ട. സംഘ്പരിവാര്‍ ഭീകരത നിര്‍ത്തുംവരെ നാവടക്കുന്ന പ്രശ്‌നമില്ല. ലോകം മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യ അതിവേഗം പിന്നോട്ടാണ് കുതിക്കുന്നത്. 800 വര്‍ഷക്കാലത്തെ ഇന്ത്യാ ചരിത്രം മണ്ണിട്ട് മൂടാന്‍ മുഗള്‍ കാലമുള്‍പ്പെടെ മുസ്ലിം രാജാക്കന്‍മാരുടെ ഭരണയുഗം എന്‍.സി.ഇ.ആര്‍.ടിയുടെ പാഠ പുസ്തകങ്ങളില്‍ നിന്ന് വെട്ടിമാറ്റിയ നടപടിയെ അപലപിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മുഖ്യധാരാ മതേതര പാര്‍ട്ടികളാരും തയ്യാറായിട്ടില്ല. സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ മാത്രമാണ് ഇതിനെതിരെ രംഗത്തു വന്നത്. രാഹുല്‍ ഗാന്ധിക്കായി പന്തം കൊളുത്തുകയും രാജ്ഭവന്‍ മാര്‍ച്ച് നടത്തുകയും ചെയ്ത മുസ്ലിംലീഗും അതീവ ഗൗരവമുള്ള ഈ വിഷയത്തില്‍ മൗനത്തിലാണ്.

ആറു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിലെ ചരിത്രം, രാഷ്ട്രവിജ്ഞാനീയം, സമൂഹശാസ്ത്രം, പൗരശാസ്ത്രം, ഹിന്ദി ഭാഷ എന്നിവയില്‍ നിന്നാണ് സുപ്രധാന വിവരങ്ങളും അദ്ധ്യായങ്ങളും എന്‍.സി.ഇ.ആര്‍.ടി വെട്ടിമാറ്റിയിരിക്കുന്നത്. മുഗള്‍ ചരിത്രത്തോടൊപ്പം ജനാധിപത്യത്തെയും ബഹുസ്വരതയെയും സമന്വയാത്മക സംസ്‌കാരത്തെയും പ്രതിപാദിക്കുന്ന പാഠ ഭാഗങ്ങള്‍ ഇനി മേലില്‍ കുട്ടികള്‍ക്ക് പഠിപ്പിക്കില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *