കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. നിലവിൽ യുഎപിഎ ചുമത്തിയിട്ടില്ലെന്നാണ് സൂചന.

റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നില്ല. എന്നാൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതക കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നു.പ്രതിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിരുന്നു. മുൻസിഫ് കോടതി ജഡ്ജ് എസ്.വി. മനേഷ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി പ്രതിയെ കണ്ടിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക സെൽ മുറിയിലുള്ള ഷാറുഖിനെ ജില്ലാ ജയിലിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *