കെ.ജി.എഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള മോഹന്‍ ജുനേജ കേരളത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ നടനാണ്.

ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും.

ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ടിവി സീരിയലുകളിലും നിരവധി നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കെജിഎഫിലെ നായകന്റെ ബില്‍ഡപ്പിന് മോഹന്‍ ജുനേജയുടെ കഥാപാത്രത്തിന്റെ പ്രകടനം വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ഈ രംഗങ്ങള്‍ ഏറെ പ്രചരിക്കപ്പെട്ടിരുന്നു.

2008-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ‘സംഗമ’ത്തിലൂടെയായിരുന്നു അരങ്ങേറ്റം. കെ.ജി.എഫ്, ലക്ഷ്മി, ബൃന്ദാവന, സ്‌നേഹിതരു തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *