മാലിന്യ മുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കേരള എന്‍.ജി.ഒ യൂണിയന്‍ താമരശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു . കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍ ലിനീഷ്, ഏരിയ സെക്രട്ടറി ടി.സിഷീന , പ്രസിഡണ്ട് ജോസ് കുര്യാക്കാസ്, ജോയിന്റ് സെക്രട്ടറി ഷിബി ടി.കെ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *