കാരന്തൂര്‍ :അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 20ലെ മുണ്ടിയം ചാലില്‍ അംഗന്‍വാടിയില്‍ എസ് ഡി പി ഐ ഇരുപതാം വാര്‍ഡ് കമ്മറ്റി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓവുങ്ങര ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കെ പി യില്‍ നിന്ന് അംഗന്‍വാടി ടീച്ചര്‍ അനുഷ സമ്മാനങ്ങള്‍ സ്വീകരിച്ചു. അംഗന്‍വാടി പ്രസിഡന്റ് റഷീദ് പി, സഫിയ, രക്ഷിതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *