കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് എലത്തൂര്‍ പൊലീസ് . നിര്‍മ്മാതാവ് ആന്റോ ജോസഫിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മെയ്ത്ര ആശുപത്രിയില്‍ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോള്‍ ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ബ്ലോക്കിലും ഇവര്‍ എത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. ഇതിനുശേഷമായിരുന്നു നടന്മാര്‍ക്ക് ചുറ്റും ആളുകൂടിയത്. നടന്മാര്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ മുന്നൂറോളം പേര്‍ കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.