പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനാകുന്ന സിനിമയിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മീന, കനിഹ തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. ഇപ്പോൾ പൃഥിരാജിനോടൊപ്പം ഒന്നിച്ചഭിനയിച്ചതിനുള്ള സന്തോഷം പങ്ക് വെക്കുകയാണ് കനിഹ.
പൃഥ്വിരാജിന്റെ നിരവധി കഥാപാത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും കനിഹ പറയുന്നു.
“അദ്ദേഹം നിരവധി വേഷങ്ങൾ ആടിത്തകർക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്. അദ്ദേഹത്തിനൊപ്പം സഹകരിക്കാൻ അതിയായ ആഗ്രഹമായുണ്ടായിരുന്നു. അവസാനം അത് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീർത്തും അത്ഭുതകരമായ അനുഭവമായിരുന്നു. പൃഥ്വിരാജ് ഞാൻ അങ്ങയുടെ ഒരു ആരാധിയ്ക്കായാണ്” പൃഥ്വിയോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് കനിഹ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു