ഇസ്ലാമാബാദ്: പാകിസ്താനിൽ ജാഫർ എക്സ്പ്രസിൽ സ്ഫോടനം. ഇന്ന് രാവിലെ പാകിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ടിന് സമീപമാണ് സ്ഫോടനം നടന്നത്. റാവൽപിണ്ടിയിൽ നിന്ന് ക്വറ്റയിലേക്ക് വന്ന ട്രെയിനിലാണ് സ്ഫോടനം. സ്ഫോടനത്തിൽ നാല് ബോഗികൾ പാളം തെറ്റിയെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോർട്ടുണ്ട്.

ഐഇഡി സ്ഫോടനമെന്നാണ് റിപ്പോർട്ട്. ബലൂചിസ്ഥാൻ വിഘടനവാദികൾക്ക് സ്വാധീനമുള്ള സ്ഥലത്താണ് ആക്രമണം നടന്നത്. ട്രെയിനിൽ ഉണ്ടായിരുന്ന പട്ടാളക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ബലൂച് റിപ്പബ്ലിക്കൻ ഗാഡ്സ് ‌ഏറ്റെടുത്തു.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും ബിആർജി പ്രഖ്യാപിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകരും സുരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിൽ നിരവധി പേർക്ക് പരിക്കേറ്റതായി കാണാമെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *