ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ് നാടാണ് സിനിമയുടെ പശ്ചാത്തലം.സിനിമയുടെ ചിത്രീകരണം പളനിയിൽ തുടങ്ങി.
ലിജോ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്നതു തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

മമ്മൂട്ടിയുടെ പുതിയ നിർമാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമാണ് സിനിമ നിർമിക്കുന്നത്.

. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ കാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എംടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനായി വരുന്നത് മമ്മൂട്ടിയാണ്. പൂർണമായും ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം. ലിജോയുടെ ‘ചുരുളി’ ഉടൻ ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസിനൊരുങ്ങുകയാണ്

Leave a Reply

Your email address will not be published. Required fields are marked *