67ന്റെ ചെറുപ്പത്തിൽ കമൽ ഹാസൻ ഇന്ന് ജന്മദിനമാഘോഷിച്ചു . സാധാരണക്കാരെന്നോ സിനിമ താരങ്ങളെന്നോ വിത്യാസമില്ലാതെ പ്രിയ താരത്തിന് ജന്മദിന ആശംസകളുമായി എല്ലാവരുമെത്തി . കേരള മുഖ്യമന്ത്രി പിണറായി വിജയനും കമല്‍ഹാസന് ആശംസകകൾ നേർന്നു.

സന്തോഷകരമായ ജന്മദിന ആശംസകള്‍ പ്രിയപ്പെട്ട കമല്‍ഹാസൻ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. നമ്മുടെ സിനിമയ്‍ക്കും സംസ്‍കാരത്തിനും താങ്കള്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ജീവിതത്തിലും കരിയറിലും എല്ലാ സന്തോഷവും വിജയവും ആശംസിക്കുന്നുവെന്നും പിണറായി വിജയൻ കുറിച്ചു .

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമൽ ഹാസൻ. ഓസ്‍കര്‍ മത്സരത്തിനായി വിദേശ ഭാഷാ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ കമല്‍ഹാസന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകനായും കമല്‍ഹാസൻ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തിളങ്ങി. രാജ് കമൽ ഇന്റർനാഷണൽ എന്ന നിര്‍മാണകമ്പനിയും കമല്‍ഹാസന്റേതായിട്ടുണ്ട്.

മലയാളത്തില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ മുൻ നിര നായകനിരയിലേക്ക് ഉയരുകയായിരുന്നു കമല്‍ഹാസൻ എന്നര്‍ഥത്തില്‍ കേരളവും അഭിമാനിക്കുന്നു. ചെറുപ്പം മുതലേ തന്നെ മലയാള ചിത്രങ്ങളുമായി കമല്‍ഹാസനു ബന്ധപ്പെട്ടു. കമല്‍ഹാസൻ ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിച്ചത് ‘കണ്ണും കരളും’ ആണ്. ‘കന്യാകുമാരി’ എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി. ‘വിഷ്‍ണുവിജയം’, മദനോത്സവം, ശ്രീദേവി, ‘അവള്‍ ഒരു തുടര്‍ക്കഥ’, മദനോത്സവം തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ കമല്‍ഹാസൻ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *