കോഴിക്കോട്: 2.5 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി കോഴിക്കോട് പിടിയില്‍. മലപ്പുറം ചാത്തോത്ത് വെളിമുക്ക് സൗത്തില്‍ മുഹമ്മദ് ജസീം സി.പി (24) നെയാണ് 2.5 കിലോ കഞ്ചാവുമായി ഡന്‍സാഫും ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടിയത്. മലപ്പുറത്ത് നിന്നും കോഴിക്കോട് അതിര്‍ത്തി കേന്ദ്രികരിച്ച് വില്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത.് കോഴിക്കോട് നര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ ബോസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡന്‍സാഫ് സ്‌കോഡ് വിരിച്ച വലയില്‍ ഇയാള്‍ അകപ്പെടുകയായിരുന്നു. മലപ്പുറത്തെ വന്‍കിട കച്ചവടക്കാരില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന കണ്ണിയിലെ ഒരാള്‍ മാത്രമാണിയാള്‍, ഇത്തരക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു ലഭിച്ചു ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫറോഖ് സി ഐ ശ്രീജിത്ത് പറഞ്ഞു. ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത് ,സുനോജ് കാരയില്‍, സരുണ്‍ കുമാര്‍. ഷിനോജ് മംഗലശ്ശേരി, അഭിജിത്ത്, അഖിലേഷ്, ശ്രീശാന്ത്: ലതീഷ്, ഫറോഖ് സ്റ്റേഷനിലെ എസ്.ഐ.അനൂപ് എസ്. അനീഷ് ടി.പി, പ്രജിത്ത് എം.ജിബിന്‍ ടി. യശ്വന്ത് കെ പി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *