രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കൂടി കോവിഡ്.കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്.285 മരണങ്ങളും സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്. 876 കേസുകളുള്ള മഹാരാഷ്ട്രയും 513 കേസുകളുള്ള ഡല്‍ഹിയുമാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും മുന്നില്‍. ഇതുവരെ 1203 പേരാണ് ഒമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *