കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നൽകി കുഞ്ഞിനെ വീണ്ടെടുത്ത് നൽകിയ എസ്ഐ റെനീഷ്.

കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. അതേസയമം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയത്തെ വനിതാ ജയിലിലാണ് നീതു ഉള്ളത്. ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.മെഡിക്കൽ കോളജിന് സമീപത്തെ കടയിൽ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.

നീതുവിന്‍റെ കാമുകൻ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ വഞ്ചനാക്കുറ്റവും ഗാർഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *