എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ‘ആർ ആർ ആർ’നെ പ്രശംസിച്ച് ഓസ്കാർ ജേതാവായ ജെസീക്ക ചാസ്റ്റെയ്ന.ഈ ചിത്രം കണ്ടത് ഒരു വിരുന്ന് പോലെയായിരുന്നു എന്നാണ് ജെസീക്ക പറഞ്ഞത്. പല രാജ്യങ്ങളില്‍ നിന്നുമായി ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ‘ക്യാപ്റ്റന്‍ അമേരിക്ക’യുടെ രചയിതാവ് ജാക്‌സണ്‍ ലാന്‍സിങും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ആര്‍ആര്‍ആറിലെ രാം ചരണിന്റെ ഒരു ജിഫ് പങ്കുവച്ചുകൊണ്ട് സ്വയമേ ചോദിക്കുന്ന ഒരു ചോദ്യം എന്ന രീതിയിലായിരുന്നു ജാക്‌സന്‍ ലന്‍സിങിന്റെ ട്വീറ്റ്. ‘ഹേ ജാക്‌സന്‍, നിങ്ങള്‍ സിനിമ കാണാന്‍ ചെലവഴിച്ചതില്‍ ഏറ്റവും മികച്ച അനുഭവം ആര്‍ആര്‍ആര്‍ ആയിരുന്നോ?’ എന്ന ചോദ്യരൂപേണയുള്ള ട്വീറ്റിന്, ഉത്തരമെന്ന പോലെ രാംചരണിന്റെ ജിഫ് ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ‘ഡോക്ടര്‍ സ്ട്രേഞ്ച്’ തിരക്കഥാകൃത്ത് റോബര്‍ട്ട് കാര്‍ഗിലും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
അതേ സമയം തന്നെ ആര്‍ആര്‍ആര്‍ ബാഫ്റ്റ അവാര്‍ഡിനുള്ള ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തില്‍ മികച്ച സിനിമകളുടെ ലോംഗ്‌ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നിർമ്മാതാക്കളാണ് സോഷ്യൽ മീഡിയയിൽ ഈ കാര്യം പ്രഖ്യാപിച്ചത്. “ആർആർആർ ബാഫ്റ്റ ഫിലിം അവാർഡുകളുടെ ലോംഗ്‌ലിസ്റ്റിൽ ഉള്‍പ്പെട്ട കാര്യം സന്തോഷകരമാണ്. എല്ലാവർക്കും നന്ദി.”. ജനുവരി 19 നാണ് ബാഫ്റ്റയുടെ അവസാന നോമിനേഷനുകൾ. ഫെബ്രുവരി 19 നാണ് ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.