ന്യൂയോര്‍ക്ക്: 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍. ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളനാണ് ആണ് മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്‍, സഹനടന്‍ എന്നി അവാര്‍ഡുകളും നേടിയതോടെയാണ് ഓപ്പണ്‍ഹൈമര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് സിലിയന്‍ മര്‍ഫിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറെ കൂടി തെരഞ്ഞെടുത്തതോടെയാണ് ഓപ്പണ്‍ഹൈമറിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നത്. ഓപ്പണ്‍ഹൈമറില്‍ ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം ബോക്സ് ഓഫീസില്‍ കടുത്ത പോരാട്ടം കാഴ്ച വെച്ച ബാര്‍ബിയും ഓപ്പണ്‍ഹൈമറും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് അവാര്‍ഡ് പ്രഖ്യാപന വേദിയിലും കണ്ടത്. ഗോള്‍ഡന്‍ ഗ്ലോബ് ഇത്തവണ ആദ്യമായി അവതരിപ്പിച്ച സിനിമാറ്റിക് ആന്റ്‌റ് ബോക്സ് ഓഫീസ് അച്ചീവ്‌മെന്റ്‌റ് കാറ്റഗറിയില്‍ ബാര്‍ബിയാണ് നേട്ടം സ്വന്തമാക്കിയത്. ബാര്‍ബിയിലെ What Was I Made For? എന്ന പാട്ടാണ് മികച്ച ‘ഗാനമായി തെരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *