സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണവുമായി പോലീസ് മഹാരാഷ്ട്രയിലേക്ക്.സ്വപ്ന സ്പെയ്സ് പാർക്കിൽ നൽകിയത് മഹാരാഷ്ട്രയിലെ ബാബാസാഹേബ് അംബേദ്കർ ടെക്നിക്കൽ സർവകലാശാലയിലെ വ്യാജ സർട്ടിഫിക്കറ്റാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് ഉറപ്പിക്കാനാണ് പോലീസ് ഇപ്പോൾ മഹാരാഷ്ട്രയിലേക്ക് പോകുന്നത്.
ഡോ. അംബേദ്കർ സർവകലാശാലയിൽ പോയി നേരിട്ട് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം. ഈ മാസം തന്നെ പോലീസ് മഹാരാഷ്ട്രയിലേക്ക് പോകുമെന്നാണ് വിവരം.

സ്പെയ്സ് പാർക്കിൽ സ്വപ്ന സുരേഷ് ജോലി സമ്പാദിച്ചത് വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കണ്ടോണ്‍മെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ
നേരത്തെ മഹാരാഷ്ട്രയിലെ സർവകലാശാലയിൽ നേരിട്ട് പോയി അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിരുന്നു. എന്നാൽ കോവിഡ് കാരണം അത് വൈകിയിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വന്നതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ അന്വേഷണം സംഘം തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *