ലതാ മങ്കേഷ്‌കറിന്‍റെ മൃതദേഹത്തിനു മുന്‍പില്‍ ഷാരൂഖ് ഖാന്‍ പ്രാർത്ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തിൽ പ്രതികരണവുമായി നടിയും ശിവസേന നേതാവുമായ ഊര്‍മിള മതോണ്ഡ്കര്‍. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം ഏറ്റവും തരംതാണ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നും വളരെ സങ്കടകരമായ സാഹചര്യമാണിതെന്നും ഊര്‍മിള പ്രതികരിച്ചു.

“പ്രാർത്ഥിക്കുക എന്നാല്‍ തുപ്പുകയാണെന്ന് കരുതുന്ന വിധത്തില്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ അധപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച നടനെക്കുറിച്ചാണ് നിങ്ങൾ ഈ പറയുന്നത്. രാഷ്ട്രീയം വളരെ തരംതാണ നിലയിലെത്തി. ഇത് സങ്കടകരമാണ്”- ഊര്‍മിള പ്രതികരിച്ചു.

സംഘപരിവാര്‍ സംഘടനകളാണ് ഷാരൂഖിന്റെ ചിത്രം വിവാദമാക്കിയത്. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്.മൃതശരീരത്തില്‍ താരം തുപ്പിയെന്ന രീതിയിരുന്നു പ്രചരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലതാജിയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ത്ഥിച്ച ഷാരൂഖ് ഖാന്‍ മൃതദേഹത്തിലേക്ക് ഊതുകയായിരുന്നു. മുസ്ലീം ആചാര പ്രകാരം ദുആ ചെയ്ത് ഊതുന്നത് ഭൗതിക ശരീരത്തോടുള്ള ആദരവാണ്. ഇതിനെയാണ് തുപ്പി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *