ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം.ബജറ്റ് ചർച്ചയ്ക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് നിയമസഭയിൽ മറുപടി പറയും. സെസ് കുറയ്ക്കാൻ മുന്നണിയിലും സമ്മർദ്ദമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് നാല് യു.ഡി.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരത്തിലാണ്. സെസ് പൂർണമായും പിൻവലിക്കണമെന്നതാണ് യു.ഡി.എഫിന്റെ ആവശ്യം. ഇല്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം.രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇതില്‍ മുന്നണിയില്‍ രണ്ടഭിപ്രായമുണ്ട്. യുഡിഎഫ് എംഎല്‍എമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍, ഇപ്പോള്‍ഡ സെസ് കുറച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് എല്‍ഡിഎഫില്‍ അഭിപ്രായം ഉയര്‍ന്നിട്ടുള്ളത്. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *