ഭൂചലനത്തിൽ തകർന്ന തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുന്നു.എണ്ണായിരത്തോളം പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്. കൂറ്റൻ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഭൂചലനം 23 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അഭിപ്രായപ്പെട്ട ലോകാരോഗ്യ സംഘടന, ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. സിറിയയിലെ ബാഷർ അൽ അസദിന്റെ സർക്കാരിന് പാശ്ചാത്യ രാജ്യങ്ങൾ ഏറ്‍പ്പെടു്തതിയിരിക്കുന്ന ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ റെഡ് ക്രസന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയിൽ നിന്ന് നാല് വിമാനങ്ങളേയാണ് തുർക്കിയിലേക്ക് അയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകളടക്കമുള്ളവയാണ് ഇന്ത്യയിൽ നിന്ന് അയച്ചത്. സംഘം തുർക്കിയിൽ എത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ ട്വീറ്റ് ചെയ്തു.കഠിനമായ തണുപ്പ് രക്ഷാ പ്രവര്‍ത്തനത്തിന് തടസമാകുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *