ഇന്ന് രാവിലെ വർക്കല വീടിന് തീപിടിച്ച് അഞ്ച് പേർ മരണപ്പെട്ട സംഭവത്തിൽ മരണകാരണം വ്യക്തമാക്കി ഫയർഫോഴ്‌സ്. പൊള്ളല്ലേറ്റല്ല പുക ശ്വസിച്ചാണ് മരണങ്ങൾ നടന്നതെന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു. എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

ചെറുവന്നിയൂർ രാഹുൽ നിവാസിൽ പ്രതാപൻ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരിൽ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്. പുലർച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടൽ. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്.

തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് വീടിനുള്ളിലെ തീ അണച്ചത്. പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഖിൽ, മരുമകൾ അഭിരാമി എട്ട് മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിഹാൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *