കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ കവറുകള്‍ കണ്ടെത്തുകയായിരുന്നു. ഷാനിദിനെതിരെ പൊലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
അതേസമയം, വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ജെയ്‌മോന്‍ നേരെയാണ് ആക്രമണം ഉണ്ടായത്.