തിരുവനന്തപുരം: വനിതാ ദിനത്തിലും ആശമാരെ അവഹേളിച്ച് മന്ത്രി വീണാ ജോര്‍ജ്. സമരം ചെയ്യുന്നത് നാമമാത്രമായ ആശമാരാണ്. ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയില്‍ ഉണ്ട് . കണക്കെടുത്താല്‍ 26125 ആശമാരില്‍ 25800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പിടിവാശിയും ഇല്ല. ആശമാരെ ചേര്‍ത്ത് പിടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മന്ത്രി എന്തിനാണ് ആശമാരെ നിരന്തരം ആക്ഷേപിക്കുന്നതെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി പറഞ്ഞു. സമരത്തിന്റെ 27-ാം ദിനമായ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മഹാസംഗമം നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *