കോസ്റ്റാറിക്കയിലെ സാന്‍ജോസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ കാര്‍ഗോ വിമാനം രണ്ടായി പിളര്‍ന്നു. പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.ഡിഎച്ച്എല്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ബോയിങ് 757 വിമാനമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാങ്കേതിക തകരാര്‍ മൂലമായിരുന്നു വിമാനം അടിയന്തരമായി ഇറക്കിയത്. റണ്‍വേയിലൂടെ നിരങ്ങി നീങ്ങിയ വിമാനത്തിന്റെ പുറക് വശം രണ്ടായി പിളര്‍ന്നു.വലിയ പുകയും ഉയര്‍ന്നു.

അപകട സമയത്ത് പൈലറ്റും സഹപൈലറ്റും മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *