മലപ്പുറം: തിരൂരില്‍ സ്ത്രീയെ വായ് മൂടിക്കെട്ടി മര്‍ദിച്ച് സ്വര്‍ണം കവര്‍ന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. പരിക്കേറ്റ രാധയെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹത്തുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണാഭരണമാണ് കവര്‍ന്നത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പരിക്കേറ്റ രാധ പറഞ്ഞത്.